57കാരനായ ബിസിനസുകാരനായ ശ്രീനിവാസൻ കൃഷ്ണൻ തൃശൂർ സ്വദേശിയാണ്. രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും ഘടകകക്ഷി നേതാക്കളും വിടി ബൽറാം, ലിജു തുടങ്ങിയ യുവനേതാക്കളുടെ പേരുകളും സജീവ ചർച്ചയാകുമ്പോഴാണ് ദില്ലിയിൽ നിന്നും നേരിട്ടുള്ള നിർദേശത്തിൽ സ്ഥാനാർത്ഥിയെത്തുന്നത്.
സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസൻ്റെ പേര്‍കൂടി നിർദേശിക്കാനാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ജോലി നോക്കിയിരുന്നു. പിന്നീട് 10 വർഷക്കാലം കെ.കരുണാകരനൊപ്പം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചു.