വ്യാജമദ്യം തടയാന്‍ കണ്‍ട്രോള്‍ റൂമുകള്‍

ചൊവ്വ, 8 ഡിസം‌ബര്‍ 2015 (12:11 IST)
തലസ്ഥാന ജില്ലയില്‍ ക്രിസ്‌മസ്/ പുതുവല്‍സരാഘോഷം 2015-2016 നോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനം, വിതരണം, കടത്ത്, മയക്കുമരുന്നുകളുടെ കടത്ത്, വില്‍പ്പന, ഉല്‍പ്പാദനം എന്നിവ തടയുന്നതിന് ജില്ലാ ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നു. 
 
ബാര്‍ ഹോട്ടലുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് പ്രതേ്യക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തികളില്‍ കൂടിയുള്ള സ്പിരിറ്റ്/വ്യാജമദ്യം/മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റ് ഏര്‍പ്പെടുത്തി നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. ജനുവരി അഞ്ചുവരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. 
 
വ്യാജമദ്യ ഉല്‍പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈന്‍/അരിഷ്ടം നിര്‍മാണം, വിതരണം, ബേക്കറികള്‍/മറ്റ് സ്ഥാപനങ്ങള്‍ വഴിയുള്ള അനധികൃത വൈന്‍ വില്‍പ്പന തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ വില്‍പന സംബന്ധിച്ചും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലും മറ്റ് ഉന്നത ഉദേ്യാഗസ്ഥന്മാരേയും അറിയിക്കണം. ക്രിസ്തുമസിനോടനുബന്ധിച്ച് അനധികൃതമായി വൈന്‍ നിര്‍മ്മിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക