ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്തത് ഐഫോൺ; പക്ഷെ യുവാവിന് കിട്ടിയത്!

തുമ്പി ഏബ്രഹാം

ശനി, 14 ഡിസം‌ബര്‍ 2019 (09:25 IST)
ഓണ്‍ലെന്‍ വെബ്‌സൈറ്റായ ഫ്‌ളിപകാര്‍ട്ടില്‍ നിന്നും ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഫോണ്‍. ബെംഗളൂരുവിലുള്ള എഞ്ചിനീയര്‍ രജനികാന്ത് കുഷ്വവ ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ലഭിച്ചത് ഫോണിന്‍റെ പുറകില്‍ ആപ്പിള്‍ ഐഫോണിന്‍റെ സ്റ്റിക്കര്‍ ഒട്ടിച്ച വ്യാജ ഫോണ്‍. ​
 
ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേരിയന്റിനാണ് യുവാവ് ഓര്‍ഡര്‍ നല്‍കിയത്. ഡിസ്‌കൗണ്ടിന് ശേഷം 93,900 രൂപയായിരുന്നു ഫോണിന്റെ വില. ഓണ്‍ലെനായി തന്നെ മുഴുവന്‍ പേയ്‌മെന്റും അദ്ദേഹം അടച്ചു. എന്നാല്‍ ലഭിച്ചത് വ്യാജ ഫോണായിരുന്നു. ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയിഡും. ഫോണ്‍ ആവട്ടെ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുമില്ല. സംശയം തോന്നിയതോടെയാണ് വ്യാജനാണെന്ന് തെളിഞ്ഞത്. 
 
വിവരം ഫ്‌ളിപ്കാര്‍ട്ടിനെ അറിയിച്ചിട്ടുണ്ടെന്നും ഫോണ്‍ മാറ്റി നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും യുവാവ് വ്യക്തമാക്കി. മുന്‍പും സമാനമായ രീതിയിലുള്ള സംഭവങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ക്യാമറ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ടൈല്‍സ് കഷ്ണങ്ങളായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍