ബംഗാളിൽ 193 സീറ്റുകളിൽ കോൺഗ്രസ്സ്-ഇടതുമുന്നണി ധാരണ

വെള്ളി, 29 ജനുവരി 2021 (09:12 IST)
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-ഇടതുമുന്നണി സഖ്യം 193 സീറ്റുകളിൽ ധാരണയിലെത്തി. 101 സീറ്റുകളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ധാരണയിലെത്തിയ സീറ്റുകളിൽ 101 ഇടങ്ങളിൽ ഇടതുമുന്നണിയും, 92 ഇടങ്ങളിൽ കോൺഗ്രസും മത്സരിയ്കും. പിസിസി ആസ്ഥാനത്ത് നടന്ന രണ്ടാം ഘട്ട ചർച്ചയിൽ 116 സീറ്റുകളൂടെ കാര്യത്തിലാണ് ധാരണയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് ലഭിച്ച 77 സീറ്റുകളിൽ വിജയിച്ച കക്ഷികൾ തന്നെ മത്സരിയ്ക്കാൻ നേരത്തെ ധാരണയായിരുന്നു. ഫെബ്രുവരി 28ന് ഇടതുമുന്നണി സംഘടിപ്പിയ്ക്കുന്ന ബ്രിഗേഡ് റാലിയിലേയ്ക്ക് കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും ക്ഷണിയ്ക്കാനും തിരുമാനിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍