ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജമ്മു കശ്‌മീര്‍ താഴ്‌വരകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും കാഷ്മീരുകാര്‍ക്ക് മൊബൈലിലൂടെ ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കില്ല. 2ജി, 3ജി തുടങ്ങിയ ഒരു ഇന്റര്‍നെറ്റ് സംവിധാനങ്ങളും മൊബൈലിലൂടെ ലഭ്യമാക്കരുതെന്ന് പൊലീസ് അധികാരികള്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. എല്ലാ സേവന ദാതാക്കള്‍ക്കും ഇതു സംബന്ധിക്കുന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ബീഫ് നിരോധന വിഷയത്തില്‍ കാഷ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബലിപെരുന്നാള്‍ കഴിഞ്ഞ സാഹചര്യത്തില്‍ വിഷയം വീണ്ടും ആളിക്കത്താന്‍ സാഹചര്യമുണ്ടെന്നതിനാലാണ് ഇന്റര്‍നെറ്റ് സേവനത്തിനു മൊബൈലില്‍ താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം വിലക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം തുടങ്ങുകയും ചെയ്‌തു.