ബീഫ് വിവാദം: ജമ്മു കശ്മീരില്‍ വീണ്ടും മൊബൈല്‍ ഇന്റെര്‍നെറ്റ് നിരോധിച്ചു
ബീഫ് പാര്‍ട്ടി നടത്തിയ എംഎല്‍എയെ ബീജെപി എംഎല്‍മാര്‍ സംഘടിച്ച് മര്‍ദ്ദിച്ച വിഷയം സാമുദായിക കലാപമായി മാറാതിരിക്കാന്‍ ജമ്മുകശ്മീരില്‍ ഇന്റെര്‍നെറ്റ് നിരോധിച്ചു. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് നിരോധനം. മൊബൈല്‍ ഇന്റെര്‍നെറ്റിനാണ് നിരോധനമുള്ളത്.
എംഎൽഎ റഷീദ് ബീഫ് പാർട്ടി നടത്തിയ സംഭവത്തിൽ നടന്ന തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. ബിജെപി എംഎൽഎമാർ റഷീദിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് കശ്മീരില്‍ ഇന്റെര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഈദ് ആഘോഷത്തോട് അനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് സംസ്ഥാന സർക്കാർ ഇന്റർനെറ്റ് നിരോധിച്ചിരുന്നു.