ശ്രീശാന്തിനെതിരെയുള്ള വിലക്ക് ഉടന്‍ നീക്കില്ലെന്ന് ബിസിസിഐ. ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐയെ സമീപിക്കുമെന്ന് കെസിഎ സെക്രട്ടറി ടിസി മാത്യു നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ ഐപിഎല്‍ വാത് വയ്പ്പ് കേസില്‍ ശ്രീശാന്തിനെതിരെ ചുമത്തിയിരുന്ന കുറ്റപത്രം റദ്ദാക്കിയിരുന്നു. ഡല്‍ഹി പൊലീസിന്റെ എല്ലാ കണ്ടെത്തലുകളും തെറ്റാണെന്ന് വിധിച്ചുകൊണ്ടാണ് കേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടത്.
ഡല്‍ഹി ഡല്‍ഹി പട്യാല ഹൗസ് കോടതി മജിസ്ട്രേറ്റ് നീന ബസാല്‍ കൃഷണയാണ് വിധി പ്രഖ്യാപിച്ചത്. ബിസിസിഐയുടെ അഴിമതിവിരുദ്ധ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.