കര്‍ണ്ണാടക സംസ്ഥാനം രൂപീകൃതമായ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങള്‍ കന്നഡ ഉച്ചാരണത്തിലേക്ക് മാറ്റി. ഇതുപ്രകാരം കര്‍ണാടകയിലെ 12 പ്രധാന നഗരങ്ങളുടെ പേരുകള്‍ക്ക് ഇനിമുതല്‍ വ്യത്യാസമുണ്ടാകും. കര്‍ണാടകയുടെ അറുപത്തെട്ടാമത് പിറവി ദിനമായ ഇന്നു തന്നെയാണ് നഗരങ്ങളുടെ പേരു മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം പ്രാബല്യത്തില്‍ വന്നത്.
ഉച്ചാരണ രീതി മാറ്റിയതിനാല്‍ ബാംഗ്ലൂര്‍ ഇന്നു മുതല്‍ ബംഗലൂരു എന്നറിയപ്പെടും. മൈസൂര്‍ ഇനി മൈസൂരു എന്നും മാംഗ്ലൂര്‍ ഇനി മംഗളൂരു എന്നുമായിരിക്കും അറിയപ്പെടുക. 2006 മുതല്‍ ചില പ്രധാന നഗരങ്ങളുടെ പേരുകള്‍ മാറ്റുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യം മരവിപ്പിച്ചു നിര്‍ത്തുകയായിരുന്നു.
മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഈ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കുകയായിരുന്നു. മുന്‍ ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് യു.ആര്‍. അനന്തമൂര്‍ത്തി ഉള്‍പ്പെടെയുള്ള പ്രമുഖരും പേരു മാറ്റണമെന്നാവശ്യമുന്നയിച്ചിരുന്നു.