അലിഗഡ്‌ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് വിലക്ക്; സ്‌മൃതി ഇറാനി വിശദീകരണം തേടി

Webdunia
ബുധന്‍, 12 നവം‌ബര്‍ 2014 (08:50 IST)
അലിഗഡ്‌ സര്‍വകലാശാലയിലെ മൗലാനാ ആസാദ്‌ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക്‌ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി വിശദീകരണം തേടി. അലിഗഡ്‌ മുസ്ലീം സര്‍വകലാശാല വിസി ഹമീര്‍ ഉദ്ദിന്‍ ഷായോടാണ്‌ കേന്ദ്രമന്ത്രി വിശദീകരണം തേടിയത്‌.
 
സര്‍വകലാശാലയുടെ നടപടി പെണ്‍കുട്ടികളോടുള്ള വിവേചനമാണെന്ന്‌ സ്‌മൃതി ഇറാനി പറഞ്ഞു. വിദ്യാഭ്യാസം നേടുന്നതിന്‌ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യാവകാശമുണ്ട്‌ എന്നാല്‍ അലിഗഡില്‍ നിന്ന്‌ വരുന്ന വാര്‍ത്തകള്‍ പെണ്‍കുട്ടികളുടെ അവകാശം നിഷേധിക്കുന്നതാണെന്ന്‌ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
 
പെണ്‍കുട്ടികള്‍ക്ക്‌ പ്രവേശനം അനുവദിച്ചാല്‍ നിലവില്‍ വരുന്നതിന്റെ ഇരട്ടി ആണ്‍കുട്ടികള്‍ ലൈബ്രറിയിലേയ്‌ക്ക്‌ എത്തുമെന്ന വിചിത്രവാദം ഉയര്‍ത്തിയാണ്‌ സര്‍വകലാശാല അധികൃതര്‍ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക്‌ പ്രവേശനം നിഷേധിച്ചത്‌.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.