എന്നാൽ, അടുത്തിടെ ന്യൂയോർക്ക് ടൈംസ് ബാബാ രാംദേവിനേയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും താരതമ്യം ചെയ്‌ത് ഒരു ഫീച്ചർ എഴുതിയതും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഭാവിയിലെ പ്രധാനമന്ത്രി ആകാൻ പോലും ബാബാ രാംദേവിന് കഴിയുമെന്നും അതിൽ പറയുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരമായി മാറിയിരിക്കുകയാണ് ബാബ രാംദേവ്.
.
രാംദേവിന്റെ പതഞ്ചലിയും ട്രംപിന്റെ ഓർഗനൈസേഷനുകളും ഭീമമായ വ്യവസായ സംരഭങ്ങളാണെന്നത് വാസ്‌തവമാണ്, എന്നാൽ അവരുടെ സ്വഭാവം തമ്മിൽ വിലയിരുത്തുമ്പോൾ വളരെ അസാധാരണമാണ്. തന്റെ ബിസിനസ്സ് വിജയിപ്പിക്കുന്നതിന് ഏത് തരത്തിലുള്ള അടവുകൾ പയറ്റാനും ട്രംപ് മറക്കാറില്ല. സ്‌ത്രീകളെ ബഹുമാനിക്കാതെ തന്നെ അവരെ ബഹുമാനിക്കുന്നതരത്തിൽ അദ്ദേഹം അറിയപ്പെടുകയും ചെയ്യുന്നു. ട്രംപിന് ഇന്ത്യയിൽ നിന്നുള്ള മറുപടിയാണ് ബാബ രാംദേവ് എന്ന് അദ്ദേഹം സ്വയം പറയുന്നു.