അട്ടപ്പാടിയിലെ ശിശുമരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവല്ലെന്ന് കേന്ദ്രം

Webdunia
തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (19:15 IST)
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി ഗ്രാമത്തിലെ ശിശുമരണം പോഷകാഹാരക്കുറവ് കൊണ്ടല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പോഷകാഹാരക്കുറവ് നേരിട്ടുള്ള മരണ കാരണം ആവാറില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ ലോക്‌സഭയില്‍ പറഞ്ഞു. പി.കരുണാകരന്‍ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് കേന്ദ്രത്തിന് ബോദ്ധ്യം വന്നിട്ടില്ല. കേരളത്തില്‍ അമിത ശിശുമരണമില്ലെന്നും നഡ്ഡ വ്യക്തമാക്കി. അതിനാല്‍ തന്നെ  അട്ടപ്പാടിയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.