രജനികാന്ത് ബിജെപിക്കൊപ്പമോ ?; വെളിപ്പെടുത്തലുമായി കമല്‍‌ഹാസന്‍ രംഗത്ത്

ഞായര്‍, 11 ഫെബ്രുവരി 2018 (11:36 IST)
രജനികാന്ത് ബിജെപിയുമായി അടുക്കുകയാണെന്ന പ്രചാരണങ്ങള്‍ക്ക് തിരുത്തുമായി കമല്‍‌ഹാസന്‍ രംഗത്ത്.

അദ്ദേഹത്തിന്റെ നിറം കാവിയല്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്, എന്റേത് ചുവപ്പുമല്ല. അത്തരത്തിലൊരു സഖ്യത്തിനുള്ള സാധ്യത കാണുന്നില്ലെന്നും കമല്‍ പറഞ്ഞു.

രജനികാന്തുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യം ആലോചനയിലുണ്ട്. തമിഴ്‌നാട് രാഷ്‌ട്രീയത്തെ ശുദ്ധീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

എന്റെ സിനിമകള്‍ എന്റെ സഹപാഠികളില്‍ നിന്നും വ്യത്യസ്‌തമായിരുന്നു. രാഷ്‌ട്രീയത്തിലും അങ്ങനെയാകും ഉണ്ടാകുകയെന്നും അമേരിക്കയില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംവാദത്തില്‍ കമല്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍