അഞ്ച് അഞ്ചുമാസം കൊണ്ട് ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായുഡുവിന്റെ മകന്റെ സ്വത്ത് 315 കോടിക്കു മുകളില്‍. 15 കോടിയില്‍ നിന്നാണ് അഞ്ചുമാസം കൊണ്ട് നാറാ ലോകേഷിന്റെ സ്വത്ത് 330 കോടിയായി ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
273.84 കോടി കുടുംബ സംരംഭമായ ഹെറിറ്റേജ് ഫുഡ്‌സ് എന്ന സ്ഥാപനത്തിലെ ഓഹരികളുടെ മൂല്യമാണ്. 18 കോടിയുടെ പാരമ്പര്യ സ്വത്തുക്കളും, 38.52 കോടിയുടെ വസ്തുവകകളും നാറാ ലോകേഷിനുണ്ട്. 6.27 കോടിയുടെ വായ്പയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
2016 ഒക്ടോബറില്‍ ലോകേഷ് തന്നെ വെളിപ്പെടുത്തിയത് പ്രകാരം 14.50 കോടിയുടെ സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. ഹെരിറ്റേജ് ഫുഡിലെ ഓഹരി മൂല്യം 2.52 കോടിയായിരുന്നു.