അസമില്‍ ഡെറഗോണിലുണ്ടായ ബസ് അപകടത്തില്‍ 12പേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 3 ജനുവരി 2024 (13:31 IST)
അസമില്‍ ഡെറഗോണിലുണ്ടായ ബസ് അപകടത്തില്‍ 12പേര്‍ക്ക് ദാരുണാന്ത്യം. ലിങ്ക മന്തിറിലേക്ക് തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസു ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസില്‍ 45യാത്രികരാണ് ഉണ്ടായിരുന്നത്. കല്‍ക്കരി ഖനിയിലെ ട്രക്കുമായാണ് കൂട്ടിയിടിച്ചത്. ബസില്‍ നിന്നും 10 മൃതദേഹങ്ങള്‍ പുറത്തെടുത്തു. രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
അതേസമയം യുപിയില്‍ ശൈത്യതരംഗം രൂക്ഷമാകുന്നു. ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒന്നുമുതല്‍ എട്ട് ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് അവധി. ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. അതേസമയം 9മുതല്‍ 12 ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ 10നും മൂന്നുമണിക്കും ഇടയില്‍ മാത്രമേ പാടുള്ളവെന്നും നിര്‍ദേശമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍