മൃഗങ്ങളുടെ രതിസുഖം നിഷേധിക്കുന്നു: കൃത്രിമ ബീജ സങ്കലനം ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (20:27 IST)
കൃത്രിമ ബീജസങ്ക‌ലനം പശുവിനും കാളയ്ക്കും രതിസുഖം നിഷേധിക്കലാണെന്നും നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയിലാണ് ഇത് വരികയെന്നും മദ്രാസ് ഹൈക്കോടതി.
 
പ്രജനനത്തിനായി സ്വഭാവിക മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഉചിതം. അത്തരം പ്രജനനമാണ് മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത്. അല്ലാത്തവ മൃഗങ്ങളെ വെറും ഉത്‌പാദന യന്ത്രങ്ങളാക്കി കണക്കാക്കുന്ന രീതിയാണ്. ജെൽലിക്കെട്ടിൽ വിദേശ ഇനം കാളകളെ ഉപയോഗിക്കുന്നതിനെതിരെയള്ള ഹർജി തീർപ്പാക്കികൊണ്ട് കോടതി നിരീക്ഷിച്ചു.
 
കൃത്രിമ ബീജസങ്കലനം പശുവിന്റെയും കാളയുടെയും രതിസുഖത്തെ നിഷേധിക്കലാണെന്നും ഇത് നിയമപരമായി മൃഗങ്ങളൊടുള്ള ക്രൂരതയുടെ പരിധിയിൽ വരുമെന്നുമാണ് കോടതിയുടെ നിരീക്ഷണം.ജെല്ലിക്കെട്ടിൽ വിദേശ ഇനം കാളകളെ ഉപയോഗിക്കരുതെന്നും നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് നടപടിയെന്നും കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article