കഞ്ചാവ് വേട്ട: മൂന്നു കിലോ കഞ്ചാവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയിൽ

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (17:27 IST)
തമിഴ്‌നാട്ടിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയെ മൂന്നു കിലോ കഞ്ചാവുമായി അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് അറസ്റ് ചെയ്തു. പേരൂർക്കട പൂമള്ളിയൂർക്കോണം സ്വദേശി റിസ്വാൻ എന്ന ഇരുപത്തഞ്ചുകാരനാണ് പിടിയിലായത്. 
 
കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെ നടത്തിയ വാഹന പരിശോധനയിലാണ്  തമിഴ്‌നാട്ടിൽ നിന്ന് വന്ന വോൾവോ ബസിൽ നിന്ന്  പ്രതിയെ കഞ്ചാവുമായി  കസ്റ്റഡിയിലെടുത്തത്. കോളേജിൽ നിന്ന് വീട്ടിലേക്ക് വരുന്നവഴി  സ്ഥിരമായി കഞ്ചാവ് കടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചു. 
 
നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമരവിള എക്സൈസ് സി.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 
Next Article