അതിര്‍ത്തി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ പദ്ധതി

ശനി, 29 നവം‌ബര്‍ 2014 (16:23 IST)
അതിര്‍ത്തി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നു.കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി മനോഹരാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.രാജ്യസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാകും പരിശീലനം നല്‍കുകയെന്നും. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെ പരിശീലനം നല്‍കാനാണ് ആലോചിക്കുന്നതെന്നുമാണ് പരീക്കര്‍ പറഞ്ഞത്.  ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കില്ലന്നാണ് സൂചന.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക