സംഘർഷം രൂക്ഷമായതോടെ പാംഗോങ് തടാക തീരത്ത് ഇന്ത്യയും ചൈനയും ആയുധ സജ്ജരായി നേർക്കുനേർ നിലയുറപ്പിച്ചിരിയ്ക്കുകയാണ്. ഏത് വിധേനയും ചൈനീസ് കടന്നുകയറ്റങ്ങൾ ചെറുക്കൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം സൈന്യത്തിന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കരസേന മേധാവി ലഡാക്കിൽ ക്യാംപ് ചെയ്യുന്നത്.
ലൈൻ ഓഫ് ആക്‌ച്വൽ കൺട്രോളിന് സമീപത്ത് വിന്യസിച്ചിട്ടുള്ള ഇന്ത്യൻ സൈനികരിൽ നിന്നും കരസേന മേധാവി നേരിട്ട് കാര്യങ്ങൾ വിലയിരുത്തും. ചൂഷൂലിൽ ആധിപത്യം സ്ഥാപിയ്ക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അതിർത്തിയിൽ സ്ഥിതി വീണ്ടും രൂക്ഷമായത്. ഇതിന് പിന്നാലെയും അതിർത്തിയിൽ മാറ്റം വരുത്താൻ ചൈനയുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായതോടെ ഇന്ത്യ നിലപാട് കർക്കശമാക്കുകയായിരുന്നു.