ഡല്‍ഹി തെരഞ്ഞെടുപ്പ്: കെജ്‍രിവാള്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി

ചൊവ്വ, 4 നവം‌ബര്‍ 2014 (18:48 IST)
ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
കോണ്‍ഗ്രസ് തീര്‍ത്തും അപ്രസക്തരായി മാറിയിരിക്കുകയാണെന്നും  കെജ്‍രിവാളിനെയോ ബിജെപിയുടെ ജഗദീശ് മുഖിയെയാണോ മുഖ്യമന്ത്രിയായി വേണ്ടതെന്ന് ജനം തീരുമാനിക്കുമെന്നുമായിരുന്നുമാണ്  എഎപി നേതാവായ മനീഷ് സിസോദി തിരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരിച്ചത്.

49 ദിവസത്തെ തങ്ങളുടെ ഭരണ നേട്ടങ്ങള്‍ നിരത്തി ജനങ്ങളെ സമീപിക്കുമെന്നും അഴിമതിരഹിത ഡല്‍ഹിക്കായി വോട്ട് തേടുമെന്നും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു.

നേരത്തെ കേന്ദ്രമന്ത്രി ഡോ ഹര്‍ഷ വര്‍ധനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നു.എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്തിയെ ഉയര്‍ത്തികാട്ടാതെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പ്രചാരണത്തിന് നേതൃത്വം കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡിയുടേയും അമിത് ഷായുമാകും നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കുക



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക