അണ്ണാ ഹസാരയ്ക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി
പ്രമുഖ സ്വാതന്ത്രസമര സേനാനിയും ഗാന്ധിയനുമായ അണ്ണാ ഹസാരയ്ക്ക് വീണ്ടും വധഭീഷണി. മഹാദേവ് പഞ്ചാല്‍ എന്നയാളുടെ പേരിലുള്ള കത്തിലൂടെയാണു ഭീഷണി ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ ഹസാരെയുടെ അനുയായികള്‍ പാര്‍നെര്‍ പൊലീസില്‍ പരാധി നല്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വധ ഭീഷണി വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി.
നല്ല മനുഷ്യരെ കൊലപ്പെടുത്തുക എന്നത് എന്റെ ദൌത്യമാണ്. ഞാന്‍ ധാരാളം ചീത്തപ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നെ പിടിക്കാന്‍ പോലീസിനു കഴിയില്ലെന്നും ഭീഷണികത്തില്‍ പറയുന്നു. നേരത്തെയും ഹസാരെയ്ക്കു ഭീഷണികത്ത് ലഭിച്ചിട്ടുണ്ട്. ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ചാല്‍ വധിക്കുമെന്നായിരുന്നു ഭീഷണി.