സീമാന്ധ്രയുടെ തലസ്ഥാനം ഗുണ്ടൂരില്‍

വ്യാഴം, 9 ഒക്‌ടോബര്‍ 2014 (15:28 IST)
ആന്ധ്രാപ്രദേശ് വിഭജിച്ച് സീമാന്ധ്രയും തെലങ്കാനയും ഉണ്ടാക്കിയതിനു ശേഷം സീമാന്ധ്രയുടെ തലസ്ഥാനം എവിടെയായിരിക്കും എന്നത് പല അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ വാ തുറന്നിരിക്കുന്നു. ഗുണ്ടൂരിലായിരിക്കും പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനമെന്ന സൂചനയാണ് ചന്ദ്രബാബു നയിഡു നല്‍കിയിരിക്കുന്നത്.

 
ഇപ്പോള്‍ ഹൈദരാബാദ് ആന്ധ്രയുടെയും തെലങ്കാനയുടെയും പൊതുവായ തലസ്ഥാനമാണ്. പത്തു വര്‍ഷത്തിനകം പുതിയ തലസ്ഥാനം സീമാന്ധ്ര രൂപീകരിക്കേണ്ടതുണ്ട്. വിനുകതൊണ്ട നിയമസഭാമണ്ഡലത്തിലെ സാവല്യപുരം ഗ്രാമത്തിലെ ഒരു ഗ്രാമസഭയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നായ്ഡു തലസ്ഥാനം ഗുണ്ടുരിലായിരിക്കുമെന്ന കാര്യം വെളിപ്പെടുത്തിയത്.

വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയിലായി  അമരാവതിയിലായിരിക്കും സീമാന്ധ്രയുടെ തലസ്ഥാനമെന്നാണ് ചന്ദ്രബാബു നല്‍കുന്ന സൂചന‍. ആന്ധ്രയിലെ ഓരോ വീട്ടില്‍ നിന്നും ഓരോ ഇഷ്ടികകള്‍ വീതം ശേഖരിച്ചായിരിക്കും തലസ്ഥാനം കെട്ടിപ്പടുക്കുകയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക