ബിഗ്‌ ബിക്കും ആഷിനും വിദേശത്ത് കള്ളപ്പണ നിക്ഷേപം; പനാമയില്‍ വ്യാജ കമ്പനികള്‍ ഉണ്ടാക്കി പണം നിക്ഷേപിച്ചു

തിങ്കള്‍, 4 ഏപ്രില്‍ 2016 (09:27 IST)
ബച്ചന്‍ കുടുംബത്തിന് കള്ളപ്പണ നിക്ഷേപം ഉള്ളതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ക്ക് പനാമയില്‍ ബാങ്ക് അക്കൌണ്ട് ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പനാമയില്‍ വ്യാജ കമ്പനികള്‍ ഉണ്ടാക്കി പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന കമ്പനിയായ മൊസാക് ഫൊന്‍സെകയുടെ രേഖകള്‍ കഴിഞ്ഞദിവസം ചോര്‍ന്നിരുന്നു. ഇതിലാണ് ബച്ചന്‍ കുടുംബം ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖര്‍ക്ക് പനാമയില്‍ ബാങ്ക് അക്കൌണ്ട് ഉള്ളതായി പറയുന്നത്.
 
ഗൌതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്കും പനാമയില്‍ ബാങ്ക് അക്കൌണ്ട് ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പനാമയില്‍ വ്യാജകമ്പനികള്‍ ഉണ്ടാക്കി പണം നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
 
വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്ന 500 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്തു വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക