അമിത് ഷാ ബിജെപി അധ്യക്ഷനായേക്കും; പ്രഖ്യാപനം ശനിയാഴ്ച

വ്യാഴം, 26 ജൂണ്‍ 2014 (09:56 IST)
അമിത് ഷാ ബിജെപി പാര്‍ട്ടി അധ്യക്ഷനായി നിയമിതനായേക്കും. നേരത്തേ സാധ്യത കല്പിക്കപ്പെട്ടിരുന്ന ജെ പി നദ്ദ പിന്മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പാര്‍ട്ടി അധ്യക്ഷനെ  ശനിയാഴ്ച പ്രഖ്യാപിക്കും . 
 
നേരത്തെ പാര്‍ട്ടി പ്രസിഡന്റായിരുന്ന രാജ്നാഥ് സിംഗ് കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നതോടെയാണ് പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ബിജെപി തീരുമാനിച്ചത്. അമിത് ഷായുടെ പേര് ആര്‍എസ്എസ് നേതൃത്വം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 
 
അമിത് ഷായും ജെപി നദ്ദയും നിലവില്‍ ബിജെപി  ജനറല്‍ സെക്രട്ടറിമാരാണ്. മോഡിയുടെ വിശ്വസ്തനായ അമിത് ഷാ പാര്‍ട്ടി അധ്യക്ഷനാകുന്നതോടെ പാര്‍ട്ടിയും മോഡിയുടെ കീഴിലാകും. 
 
 
 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക