ബോളിവുഡ് താരം ആമിര്‍ ഖാന് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി; ‘പികെ’യുടെ പാകിസ്ഥാനിലെ പ്രചാരണം നിര്‍വ്വഹിച്ചത് ഐഎസ്‌ഐ എന്നും ആരോപണം

ശനി, 16 ജനുവരി 2016 (15:33 IST)
പ്രമുഖ ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ആമിര്‍ന് പാക് ചാരസംഘടനയായ ഐ എസ് ഐയുമായി ബന്ധമുണ്ടെന്നാണ് സ്വാമി ആരോപിച്ചിരിക്കുന്നത്. ആമിറിന്റെ ചിത്രമായിരുന്ന ‘പികെ’ യുടെ പാകിസ്ഥാനിലെ പ്രചാരണം ഐ എസ് ഐ ആയിരുന്നു നിര്‍വ്വഹിച്ചതെന്നും സ്വാമി പറഞ്ഞു.
 
ഇക്കാര്യത്തെക്കുറിച്ച് ആമിര്‍ ഖാന്‍ എന്തു പറയുമെന്നത് താന്‍ കാര്യമാക്കുന്നില്ലെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു. എന്നാല്‍, തനിക്ക് ഇക്കാര്യം വ്യക്തമായി അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 
 
രാജ്യത്തെ അസഹിഷ്‌ണുതയ്ക്കെതിരെ നേരത്തെ ആമിര്‍ ഖാന്‍ രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി ബി ജെ പി നേതാക്കള്‍ ആമിറിനെതിരെ തിരിഞ്ഞിരുന്നു. അടുത്തിടെ, അദ്ദേഹത്തെ സര്‍ക്കാരിന്റെ ഇന്‍ക്രഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക