ഇൻസാസിന് പകരം ആറ് ലക്ഷം എ‌‌കെ 203 വാങ്ങാൻ ഇന്ത്യ, റഷ്യയുമായുള്ള കരാർ 5000 കോടിയുടേത്

Webdunia
ബുധന്‍, 24 നവം‌ബര്‍ 2021 (20:05 IST)
രാജ്യത്ത് എകെ - 203 തോക്കുകളുടെ നിർമ്മാണത്തിനായി ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് 5000 കോടിയുടെ പദ്ധതിയ്ക്ക് ധാരണ‌യായത്. പത്ത് വർഷത്തിനുള്ളിൽ 6 ലക്ഷം എ‌‌കെ 203 തോക്കുകളായിരിക്കും അമേത്തിയിൽ നിർമ്മിക്കുക. 
 
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. രാർ പ്രകാരം 6,01427 എകെ -203 തോക്കുകളായിരിക്കും പുതിയ ഫാക്ടറിയിൽ നിർമ്മിക്കുക. സാങ്കേതികവിദ്യ കൈമാറുന്നതിന്റെ ഭാഗമായി 70,000 തോക്കുകളിൽ റഷ്യൻ നിർമിത ഘടകങ്ങൾ ഉപയോഗിക്കും.
 
നിലവിൽ കരസേനാംഗങ്ങളുടെ കൈയിലുള്ള ഇൻസാസ് തോക്കുകൾക്ക് പകരമായിട്ടായിരിക്കും എകെ-203 നൽകുക. എകെ-47തോക്കിന്റെ മറ്റൊരു പതിപ്പാണ് കലാഷ്നികോവിന്റെ എകെ - 203

അനുബന്ധ വാര്‍ത്തകള്‍

Next Article