വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു; നാസയെ തള്ളി ഐഎസ്ആര്‍ഒ

റെയ്‌നാ തോമസ്

ബുധന്‍, 4 ഡിസം‌ബര്‍ 2019 (11:15 IST)
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസയുടെ വാദം തള്ളി ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. സെപ്തംബര്‍ 10ന് തന്നെ ലാന്‍ഡര്‍ കണ്ടെത്തിയത് വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലര്‍ച്ചയോടെയാണ് നാസ പുറത്തുവിട്ടത്.
 
ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷണ്‍മുഖമാണ് കണ്ടെത്തലിന് പിന്നിലെന്ന് നാസ അറിയിച്ചിരുന്നു. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നും നാസ അറിയിച്ചിരുന്നു. ഈ വാദങ്ങളാണ് ഐഎസ്ആര്‍ഒ തളളിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍