ബിജെപിയുമായി ഒരു കാലത്തും സഖ്യത്തിനില്ല, അവർക്ക് തന്നെ പണം തന്ന് വാങ്ങാനുമാകില്ല: കമൽഹാസൻ

ശനി, 3 ഏപ്രില്‍ 2021 (12:16 IST)
ബിജെപിയുമായി ഒരുകാലത്തും സഖ്യത്തിന് തയ്യാറല്ലെന്ന് മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമലഹാസൻ. ബിജെപിക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
തമിഴ്‌നാട്ടിൽ മുന്നണി സാധ്യതകൾ ഇല്ലാതാക്കിയത് ഇടതുപാർട്ടികളാണ്. അതിൽ വിഷമമുണ്ട്. ഇടതുപക്ഷവും വലതുപക്ഷവും തന്നെ വിലകുറച്ചു കണ്ടെന്നും കമലഹാസൻ പറഞ്ഞു. അതേസമയം  ദാദാ സാഹേബ് പുരസ്‌കാരത്തിന് തന്നേക്കാൾ അർഹത രജനീകാന്തിന് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍