'ഞാനൊരു നടനാണ്, പക്ഷേ താരമല്ല. താന്‍ മണ്ണില്‍ ചവിട്ടി നടക്കുന്ന, തെരുവില്‍ ജീവിക്കുന്ന നടനാണ്. ഓരോ കലാകാരന്റെയും ഉത്തരവാദിത്വമാണ് നാട്ടില്‍ നടക്കുന്നത് എന്തെന്ന് വിളിച്ച് പറയുക എന്നത്. ഭരണാധികാരികള്‍ക്കും ഭരണകൂടത്തിനും ഭ്രാന്ത് പിടിക്കുമ്പോള്‍ കലാകാരന്മാര്‍ക്കും ഭ്രാന്ത് പിടിക്കേണ്ടതുണ്ട്' - അലൻസിയർ പറയുന്നു.
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂൾ ലീഡർ ആയിരുന്നു. അന്നൊക്കെ അസംബ്ലിയില്‍ സ്ഥിരമായി പത്രം വായിക്കുന്ന പതിവുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു ദിവസം അസംബ്ലിയില്‍ പത്രം വായിക്കേണ്ട എന്ന് മാഷ് പറഞ്ഞു. അന്ന് പ്രതിജ്ഞ ചൊല്ലാനാവില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിട്ടുണ്ട്. ഒരു സംഘിയും തന്നെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.