സംസ്ഥാനത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ കെ ആന്റണി. തമ്മില്‍ ഭേദം തൊമ്മനാണെന്ന് ജനങ്ങള്‍ക്ക് അറിയാം. എല്ലാ പാര്‍ട്ടികളെയും വിലയിരുത്തുമ്പോള്‍ കേരളത്തിന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ യു ഡി എഫിന് മാത്രമേ കഴിയുകയുള്ളൂവെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.