ജിയോയുടെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട എയർടെൽ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വമ്പന്‍ ഓഫറുകളുമായി രംഗത്ത്. മറ്റ് മൊബൈല്‍ കമ്പനികളില്‍ നിന്ന് പോര്‍ട്ട് ചെയ്‌ത് എത്തുന്നവരെ ലക്ഷ്യമാക്കി 9000 രൂപ മൂല്യമുള്ള സൗജന്യ ഡാറ്റ ഓഫറാണ് പുതുതായി എയർടെൽ നല്‍കുന്നത്.
മാസം 345 രൂപ നൽകിയാൽ മാസം 4 ജിബി 4 ജി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കുന്നതാണ് പുതിയ പ്ലാന്‍. ഈ ഓഫർ പ്രകാരം ആദ്യതവണ റീ ചാർജ് ചെയ്യുമ്പോൾ മൈ എയർടെൽ ആപ്പ് വഴി റീചാർജ് ചെയ്യണം. ഫോര്‍ ജി ഫോണുകളില്‍ ജനുവരി നാല് മുതൽ ഫെബ്രുവരി 28 വരെ പുതിയ ഓഫർ എടുക്കാവുന്നതാണ്.
നിലവിലുള്ള എയർടെൽ ഉപഭോക്താകൾ സിം 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോഴും ഓഫർ ലഭ്യമാകും. അധിക ഡാറ്റ 13 മാസത്തേക്ക് ലഭ്യമാവുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. പോസ്റ്റ് പെയ്ഡ് ഉപഭോക്തകൾക്ക് അവരുടെ പ്ലാൻ അനുസരിച്ച് കമ്പനി നൽകുന്ന ഡാറ്റയോടപ്പം ഇത്തരത്തിൽ സൗജന്യമായി 3 ജിബി ഡാറ്റയും ലഭിക്കും.