വ്യോമസേന കാബൂളിലെ 120 ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ എത്തിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 17 ഓഗസ്റ്റ് 2021 (15:30 IST)
കാബൂളിലെ 120 ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ എത്തിച്ചു. വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ഉദ്യോഗസ്ഥരെ ഗുജറാത്തിലെ ജാംനഗര്‍ വിമാനത്തില്‍ എത്തിച്ചത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ രണ്ടുദിവസത്തിനുള്ളില്‍ എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി എമര്‍ജന്‍സി വിസ സൗകര്യം ഏര്‍പ്പെടുത്തും. 
 
അതേസമയം താലിബാന്‍ സംഘത്തില്‍ മലയാളികള്‍ ഉണ്ടെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ശശിതരൂര്‍ എംപിയാണ്  ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുറഞ്ഞത് രണ്ടുപേരെങ്കിലും താലിബാന്‍ സംഘത്തില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍