ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍

വെള്ളി, 22 മെയ് 2015 (15:04 IST)
അനധികൃത സ്വത്ത്സമ്പാദന കേസില്‍ കുറ്റവിമുക്തയായി തിരിച്ചെത്തിയ എഐഎഡിഎംകെ നേതാവ് ജയലളിത നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടിനിടെ ചടങ്ങില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. ബുധനാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച ഫോണ്‍ സന്ദേശം പൊലീസിന് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
 
ഇന്നുരാവിലെ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇതോടെയാണ് ഏഴുമാസങ്ങള്‍ക്കുശേഷം വീണ്ടും ജയലളിത മുഖ്യമന്ത്രിയാകുന്നത്. ഇതേത്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഒ പനീര്‍ശെല്‍വം രാജിവെക്കുകയും ചെയ്തു. എട്ടുമണിയോടെ രാജ്ഭവനിലെത്തി, ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. 
 
പനീര്‍ശെല്‍വത്തിന്റെയും മന്ത്രിസഭാംഗങ്ങളുടെയും രാജി സ്വീകരിച്ച ഗവര്‍ണര്‍ കെ റോസയ്യ ജയലളിതയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചതായി രാജ്ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. പുതിയ മന്ത്രിമാരുടെ പട്ടിക നല്‍കാന്‍ ഗവര്‍ണര്‍ ജയലളിതയോട് അഭ്യര്‍ഥിച്ചു.
 
 

വെബ്ദുനിയ വായിക്കുക