ചൊവ്വാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാർലമെന്റിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 2.15-നാണു മരണം സ്ഥിരീകരിച്ചത്. എയിംസ് ആശുപത്രിയിൽ എംബാം ചെയ്ത ശേഷം രാവിലെ ഏഴരയോടെ തീൻമൂർത്തി മാർഗിലെ വസതിയിലെത്തിച്ച മൃതദേഹം 12 വരെ അവിടെ പൊതുദർശനത്തിനു വച്ചു.