ഗാന്ധി കുടുംബത്തിനെതിരെ മൊഴി നല്കാന്‍ സിബിഐ സമ്മര്‍ദ്ദം ചെലുത്തുന്നു; ഗാന്ധി കുടുംബവുമായി ബന്ധമില്ലെന്ന് കേസിലെ ഇടനിലക്കാരന്‍

തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (10:07 IST)
അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കോപ്‌ടര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബത്തിനെതിരെ മൊഴി നല്കാന്‍ സി ബി ഐ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപണം. കേസിലെ ഇടനിലക്കാരന്‍  ക്രിസ്റ്റ്യന്‍ മൈക്കിള്‍ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
 
ദേശീയദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഇയാള്‍ ദുബായിലാണ് കഴിയുന്നത്. കോപ്‌ടര്‍ കോഴയുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിയെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു.
 
യു പി എ സര്‍ക്കാരിന്റെ കാലത്ത് നടന്ന  3600 കോടിയുടെ കോപ്ടര്‍ ഇടപാടില്‍ 411 കോടിയുടെ  കോഴ നടന്നുവെന്നാണ് കേസ്. ഈ കോഴ ഇടപാടില്‍ ഏറിയ പങ്കും ഇന്ത്യയിലെ രാഷ്‌ട്രീയ കുടുംബത്തിന് ലഭിച്ചെന്നാണ് ഇടനിലക്കാരുടെ ഡയറിക്കുറിച്ച് ഉദ്ധരിച്ച് സി ബി ഐ കേസ് ഡയറിയില്‍ പറയുന്നത്.
 
പ്രതിപക്ഷത്തിനെതിരെ മൊഴി നല്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു മാസമായി സി ബി ഐയുടെ ഭാഗത്തു നിന്ന് കടുത്ത സമ്മര്‍ദ്ദമാണെന്ന് ക്രിസ്റ്റ്യന്‍ മൈക്കിള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക