കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ഈ വിഷയത്തില്‍ കര്‍ഷകരുമായി നിരവധിതവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തില്‍ രാഷ്ട്രിയ മുതലെടുപ്പ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ നന്മയ്ക്കുവേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്നും എന്നാല്‍ പ്രതിഷേധം നൂറുദിവസം കടന്നതിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.