അഗ്നിപഥ് പദ്ധതി രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് അജിത് ഡോവല്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 ജൂണ്‍ 2022 (16:05 IST)
അഗ്നിപഥ് പദ്ധതി രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ അജിത് ഡോവല്‍ പറഞ്ഞു. അഗ്നിപഥ് പദ്ധതിയെ കുറിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പദ്ധതി പെട്ടെന്നുള്ള തീരുമാനമല്ലെന്നും വാര്‍ഷങ്ങളായി ഇത് ചിന്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പതിറ്റാണ്ടുകളായി ചര്‍ച്ചയിലുള്ളതാണ്. നടപ്പാക്കാനുള്ള ധൈര്യം ആരും കാട്ടിയില്ല. ഇതുപ്പോള്‍ അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായും അദ്ദേഹം പറഞ്ഞു. 
 
യുദ്ധം പഴയതുപോലെയല്ലെന്നും, അത് ടെക്‌നോളജി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ കാണാന്‍ സാധിക്കാത്ത ശത്രുവിനോട് പൊരുതാന്‍ ഇപ്പൊഴേ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article