11 മാസമായി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ആള്‍ ദൈവത്തിന്റെ ശരീരം പഞ്ചാബ് പൊലീസിന് തലവേദനയാകുന്നു. ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ഗുരുവിന്റെ മൃതദേഹം 15 ദിവസത്തിനുള്ളില്‍ സംസ്കരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.വിധി നടപ്പാക്കാനാകാതെ വലയുകയാണ് പൊലീസ്.
ഗുരു അശുതോഷ് മഹാരാജ് മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചിരുന്നെങ്കിലും ഗുരു മഹാസമാധിയിലാണെന്ന് പറഞ്ഞ് വിശ്വാസികള്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 29 മുതല്‍ ശരീരം ഫ്രീസറില്‍ തന്നെയാണ്.
അശുതോഷ് മഹാരാജിന്റെ മകന്‍ എന്നവകാശപ്പെടുന്ന ദിലീപ് കുമാര്‍ എന്നയാളാണ് കഴിഞ്ഞ ഏപ്രിലില്‍ അശുതോഷ് മഹാരാജിന്റെ ശരീരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്. അശുതോഷ് മഹാരാജിന് നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആള്‍ ദൈവത്തിന്റെ മര്‍ണശേഷം ആശ്രമത്തിലേക്കുള്ള ഭക്തരുടെ ഒഴുക്ക് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.