കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ടിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഡാം തകർന്ന് 14 ലധികം ആളുകൾ മരിച്ചിരുന്നു. അണക്കെട്ടിലെ പൊട്ടലിനു കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത് ഇന്നലെ വാർത്താ സമ്മേളത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശം ഏറെ വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു. നേരത്തെ ഇവിടെ ചോർച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടിൽ ചോർച്ചയുണ്ടായതെന്നും സാവന്ത് പറഞ്ഞു.