ത്രിപുരയില്‍ അഫ്സ്പ പിന്‍വലിച്ചു
ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ) ത്രിപുര സര്‍ക്കാര്‍ നീക്കം ചെയ്തു. ബുധനാഴ്ച മുഖ്യമന്ത്രി മാണിക് സര്‍ക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പൊലീസുമായും മറ്റു സുരക്ഷാ വിഭാഗങ്ങളുമായും ആലോചിച്ചന് ശേഷമാണു നിയം പിന്‍വലിക്കല്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഫ്സ്പ പിന്‍വലിക്കുന്നതായുള്ള തീരുമാനം സംബന്ധിച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. 1997 ഫെബ്രുവരി 16നാണ് ത്രിപുരയില്‍ അഫ്സ്പ നടപ്പിലാക്കിയത്.