ആധാർ കാർഡ് ജനങ്ങൾക്ക് പ്രയോജനകരമാണ്
പൌരൻമാരെ ഒറ്റതിരിഞ്ഞ് തിരിച്ചറിയാൽ ഇത് സഹായിക്കും. ആധാറിൽ കൃത്രിമം അസാധ്യമാണ്. എന്നാൽ ഭേതഗതികളോടെ മാത്രമേ ആധാർ നടപ്പിലാക്കാവു. കുട്ടികളുടെ ആധാർ വിവരങ്ങൾ ഉപയോഗപ്പെടുത്താൻ മാതാപിതാക്കളുടെ അനുവാദം വേണം. സ്കൂൾ പ്രവേശനത്തിനും പ്രവേശന പരിക്ഷകൾക്കും ആധാർ നിർബന്ധമാക്കരുത്.
സിം കാർഡും ബാങ്ക് അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. എന്നാൽ പാൻ കാർഡിനും നികുതി റിട്ടേൺസിനും ആധാർ നിർബന്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസ് എ കെ സിക്രി, ഡി വൈ ചന്ദ്രചൂട്, അഷോക് ഭൂഷൺ, എ എം ഖാൻവിൽക്കർ എന്നിവരടങ്ങിയ സുപ്രീകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ആധാറിൽ സുപ്രധാന വിധി പ്രസ്ഥാവിച്ചത്. ജസ്റ്റിസ് എ കെ സിക്രിയാണ് വിധി പ്രസ്ഥാവം നടത്തിയത്.