ആധാറില്ലാതെ സിം കാര്‍ഡ് എടുക്കാനാവില്ല, പഴയ സിം കാര്‍ഡുടമകളും വെട്ടിലാകും

തിങ്കള്‍, 23 ജനുവരി 2017 (19:37 IST)
രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമായതിനാല്‍ പുതിയ സിം കാര്‍ഡ് എടുക്കണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമാക്കുന്നു. പുതിയ തീരുമാനപ്രകാരം പഴയ സിം കാര്‍ഡുടമകളും ആധാര്‍ നല്‍കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പുതിയ സിം കാര്‍ഡ് സ്വന്തമാക്കുന്നതിന് ആധാറിന്റെ പകര്‍പ്പ്  ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ നിര്‍ബന്ധമാക്കുമെന്നാണ്  റിപ്പോര്‍ട്ടുകള്‍.

അടുത്ത കാലത്തായി രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം വര്‍ദ്ധിച്ചു വരുന്നതായി കണ്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം.

വെബ്ദുനിയ വായിക്കുക