രക്ത ചന്ദനക്കടത്തുകേസില്‍ ചലച്ചിത്രതാരം അറസ്റ്റില്‍

തിങ്കള്‍, 27 ഏപ്രില്‍ 2015 (15:46 IST)
രക്ത ചന്ദനക്കടത്തുകേസില്‍ തെലുങ്ക് ചലച്ചിത്രതാരം അറസ്റ്റില്‍. തെലുങ്ക് ചലച്ചിത്രതാരം നീതു അഗര്‍വാളാണ് അറസ്റ്റിലായത്. താരത്തെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രണ്ടുമാസം മുന്‍പ് കുര്‍ണൂലില്‍നിന്ന് രക്തചന്ദനം പിടിച്ച കേസിലാണ് നടി അറസ്റ്റിലായത്.രണ്ട് ദിവസം മുന്‍പ്‌ ബംഗളൂരുവില്‍ നിന്നാണ് നടിയെ കുര്‍ണൂല്‍ പോലീസ് അറസ്റ്റ്‌ ചെയ്തത്. 
 
എന്നാല്‍ അറസ്റ്റ് വിവരം പൊലീസ് രഹസ്യമാക്കി വെക്കുകയായിരുന്നു. ഞായറാഴ്ച പോലീസ് നീതുവിനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഹാജരാക്കി. അറസ്റ്റ് ഒഴിവാക്കാനായി ഇവര്‍ ബാംഗ്ലൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക