കൂട്ടബലാത്സംഗത്തിനിടെ രക്ഷപ്പെടാനായി യുവതി നഗ്നയായി ഓടി. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെയാണ് സംഘം മണിക്കൂറുകളോളം പീഡിപ്പിച്ചത്. ഒടുവിൽ രക്ഷപ്പെടാൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ചാടിയ യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗർ മേഖലയിലുള്ള ഫ്ളാറ്റിൽ വച്ചാണ് സംഭവം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 26 കാരിയായ നേപ്പാളി യുവതിയെയാണ് അഞ്ചംഗസംഘം പീഡനത്തിനിരയായത്.
അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട യുവതി നഗ്നയായി തെരുവിലൂടെ നടക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിക്ക് സഹായം നല്‍കിയത്. പിന്നീട് പൊലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന നവീന്‍ കുമാര്‍, പ്രതീക് കുമാര്‍, വികാസ് മെഹ്റ, സര്‍വ്ജീത്, ലക്ഷ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.