മദനി സാക്ഷികളെ സ്വാധീനിക്കും; ജാമ്യം റദ്ദാക്കണമെന്ന് കർണാടക സർക്കാർ

വ്യാഴം, 21 ഓഗസ്റ്റ് 2014 (15:50 IST)
പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് കർണാടക സർക്കാർ. മദനി ജാമ്യത്തിൽ തുടരുന്നത് വിചാരണയെ ബാധിക്കുമെന്നും അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ സുപ്രീം കോടതിയില്‍ എത്തുന്നത്.

ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് സുപ്രീംകോടതി ഉപാധികളോടെയാണ് ചികിത്സയ്ക്കായി ജാമ്യം അനുവദിച്ചത്. ബാംഗ്ലൂര്‍ വിട്ടുപോകരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയാണ് സുപ്രീംകോടതി മദനിക്ക് ഇടക്കാല ജാമ്യം നല്‍കിയത്.

വെബ്ദുനിയ വായിക്കുക