ആധാര്‍ ബന്ധിപ്പിക്കല്‍: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

വെള്ളി, 15 ഡിസം‌ബര്‍ 2017 (07:40 IST)
ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. കേസിൽ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം​ വാദം പൂർത്തിയായിരുന്നു. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ളാ തീയതി നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു. അതേസമയം ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ജനുവരി 10മുതലാണ് കോടതി വാദം കേള്‍ക്കുക. 
 
മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയിലാണ് അംഞ്ചഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയുക. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഭരണഘടനാ ബഞ്ചിന് ഹര്‍ജികള്‍ വിട്ടത്. ആധാര്‍ സ്വകാര്യതയിലേയ്ക്കുള്ള കടന്ന കയറ്റമാണോയെന്നും ഭരണഘടന ബഞ്ച് പരിശോധിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍