പുനെയില്‍ നിര്‍മ്മാണത്തിലിരുന്ന പതിമൂന്നുനില കെട്ടിടം തകര്‍ന്നു വീണ് ഒമ്പതുപേര്‍ മരിച്ചു
വെള്ളി, 29 ജൂലൈ 2016 (14:15 IST)
പുനെയില്‍ നിര്‍മ്മാണത്തിലിരുന്ന പതിമൂന്നുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ നിന്ന് സ്ലാബുകള്‍ അടര്‍ന്നുവീണാണ് മരണം സംഭവിച്ചത്.
പുനെയിലെ ബലേവാദി ഏരിയയിലാണ് സംഭവം. അപകടം നടന്ന സമയത്ത് 13 തൊഴിലാളികൾ കെട്ടിടത്തിൽ ജോലി ചെയ്തിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടെന്ന് പുനെ മേയര്‍ പ്രശാന്ത് ജഗ്‌തപ് പറഞ്ഞു.