എട്ടാം തീയതി വൈകുന്നേരമാണ് സംഭവമുണ്ടായത്. ദേബാശിഷ് പ്രതികൾക്ക് 150 രൂപ കടമായി നൽകിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതോടെ വഴക്കുണ്ടാകുകയും സഹപാഠികള്‍ ദേബാശിഷിനെ മദ്യക്കുപ്പി ഉപയോഗിച്ച് അടിച്ചു വീഴ്ത്തി. അടിയേറ്റ് നിലത്തു വീണതോടെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
കൊലയ്ക്ക് ശേഷം മൃതദേഹം മറവ് ചെയ്ത ശേഷം വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങി. കളിക്കാനായി പുറത്തു പോയ ദേബാഷിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല നടത്തിയത് സഹപാടികളാണെന്ന് വ്യക്തമായി. ഇതേ തുടർന്ന് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.