രാജ്യത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാർക്ക്ക്കൊവിഡ്.ലോക്ക്ഡൌണ്‍ കഴിഞ്ഞതിന് പിന്നാലെ ജൂണ്‍ 11 തുറന്ന ക്ഷേത്രത്തിലെ 3 ജീവനക്കാര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം കൊവിഡ് ബാധിച്ച ജീവനാക്കാരിൽ 402 പേർ രോഗമുക്തി നേടിയ ശേഷം മടങ്ങിയെത്തിയതായി തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗ് പ്രതികരിച്ചു.
നിലവിൽ 338 പേർ കൊവിഡ് ബാധിച്ച് തിരുപ്പതി ദേവസ്ഥാനം റെസ്റ്റ് ഹൌസില്‍ ചികിത്സയിലാണ്. ജീവനക്കാർക്ക് ചികിത്സ ലഭ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അനില്‍ കുമാര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.ധനലാഭം കണക്കാക്കിയാണ് ക്ഷേത്രം തുറന്നതെന്ന ആരോപണം ചിലരുടെ കുടിലതയാണെന്നും ദര്‍ശനം, പ്രസാദം തുടങ്ങി എല്ലാ വിഷയങ്ങളിലും കര്‍ശന ജാഗ്രതയാണ് പുലര്‍ത്തുന്നതെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.