തലയിൽ വന്ന മുഴ കൊമ്പായി മാറി; അവസാനം ഡോക്‌ടർ ചെയ്തത്

ശനി, 14 സെപ്‌റ്റംബര്‍ 2019 (15:16 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് തലയിലുണ്ടായ മുഴ വളര്‍ന്ന് കൊമ്പായി മാറി. ഇതിനെതുടര്‍ന്ന്, ഓപ്പറേഷന്‍ നടത്തി നീക്കം ചെയ്തു നീക്കി. ഒരു അപകടത്തെ തുടര്‍ന്ന് തലയില്‍ ഉണ്ടായ പരിക്കാണ് 74കാരനായ ശ്യാം ലാല്‍ യാദവ് എന്ന വൃദ്ധന്റെ തലയില്‍ മുഴായായി മാറിയത്. തൊലിയില്‍ സൂര്യപ്രകാശം എത്തുന്നയിടത്ത് ഉണ്ടാകുന്ന 'ചെകുത്താന്‍ കൊമ്പ്' എന്നു വിളിക്കുന്ന എണ്ണമയം പോലുള്ള അപൂര്‍വ്വ രോഗമാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 
ആദ്യം തലയില്‍ മുഴയാണ് ഉണ്ടായിരുന്നത്. പിന്നീട മുഴ വലുതാകുകയും സഹിക്കാനാവാത്ത വേദന ഉണ്ടായതായും ശ്യാം ലാല്‍ പറഞ്ഞു. കൊമ്പ് തലയില്‍ മുടിയ്ക്ക് മുകളിലേയ്ക്ക് വളര്‍ന്നതോടെ സ്വയം മുറിച്ചുമാറ്റാന്‍ ശ്യാം ലാല്‍ ശ്രമിച്ചുവെങ്കിലും മുഴ വളരുകയായിരുന്നു. ഒടുവില്‍ ഡോക്ടറെ കാണുകയും ചികിത്സ നടത്തുകയും ചെയ്തു. സാഗറിലെ ദാഗ്യോദയ് ടിര്‍ത്ത് ആശുപത്രയില്‍ വെച്ച് കൊമ്പ് നീക്കം ചെയ്തു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍