ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. വിദേശത്ത് നിന്ന് കണ്ടെയ്നറിൽ എത്തിയ 56 കിലോ കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് വിദേശത്ത് നിന്നെത്തിയ കണ്ടെയ്നറിൽ നിന്നും കൊക്കെയ്ൻ പിടിച്ചെടുത്തത്.